ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ ഇരച്ചുകയറി ഇസ്രായേൽ സൈന്യം; ഹമാസ് കേന്ദ്രം തകർക്കാനെന്ന് വിശദീകരണം

al shifa

ഗാസയിലെ അൽ ഷിഫ ആശുപത്രിയിലേക്കും ഇരച്ചുകയറി ഇസ്രായേൽ സൈന്യം. ആശുപത്രിക്ക് അടിയിലെ ഹമാസ് കമാൻഡർ കേന്ദ്രം തകർക്കാനാണ് സൈനിക നടപടിയെന്നാണ് ഇസ്രായേൽ വിശദീകരണം. മൂവായിരം അഭയാർഥികളടക്കം നാലായിരത്തിലേറെ പേർ തമ്പടിച്ച ആശുപത്രിയാണിത്. ചികിത്സ ലഭിക്കാതെ മരിച്ച ഇരുന്നൂറ് പേരെ ഇന്നലെ ആശുപത്രി വളപ്പിൽ കൂട്ടമായി സംസ്‌കരിച്ചിരുന്നു

അൽ ഷിഫ ആശുപത്രിയെ മറയാക്കി ഹമാസിന്റെ വലിയ ടണൽ നെറ്റ് വർക്കുണ്ടെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. ആശുപത്രിക്ക് താഴെയുള്ള ഭൂഗർഭ തുരങ്കത്തിലാണ് ഹമാസിന്റെ ആസ്ഥാനമെന്നും രോഗികളെ മനുഷ്യ കവചമാക്കുകയാണ് ഹമാസെന്നും ഇസ്രായേൽ ആരോപിക്കുന്നു. അൽ ഷിഫ ആശുപത്രിക്ക് നേരെ വലിയ ആക്രമണത്തിന് ഇസ്രായേൽ തയ്യാറെടുക്കുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു.
 

Share this story