കലാപം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരടക്കം 157 പേരെ സൗദി കപ്പൽ മാർഗം രക്ഷപ്പെടുത്തി
Apr 23, 2023, 08:38 IST

കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാർ അടക്കമുള്ള വിദേശികളെ രക്ഷപ്പെടുത്തി സൗദി അറേബ്യ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 157 പേരെയാണ് സൗദി നാവികസേന കപ്പൽ മാർഗം രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനം ഇന്നും തുടരുമെന്ന് സൗദി അറിയിച്ചു. 91 സൗദി പൗരൻമാരെയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള 66 പേരെയുമാണ് കപ്പൽ മാർഗം സൗദി രക്ഷപ്പെടുത്തിയത്
ജിദ്ദയിലേക്കാണ് ഇവരെ എത്തിച്ചത്. ഖാർത്തൂമിൽ വെച്ച് വെടിയേറ്റ സൗദീയ വിമാനത്തിലെ ജീവനക്കാരും ഇതിലുൾപ്പെടുന്നുണ്ട്. സൗദിയിലെത്തിയ വിദേശ പൗരൻമാർക്ക് സ്വന്തം രാജ്യത്തേക്ക് പോകാൻ ആവശ്യമായ എല്ലാ സഹായവും ചെയ്തു കൊണ്ടിരിക്കുകയാണെന്നും സൗദി വ്യക്തമാക്കി
ഈ മാസം 15നാണ് സുഡാനിൽ കലാപം രൂക്ഷമായത്. തലസ്ഥാനമായ ഖാർത്തൂമിൽ മാത്രം 400ലേറെ പേർ കൊല്ലപ്പെട്ടു. 3500ലധികം പേർക്ക് പരുക്കേറ്റു.