സിംബാബ്‌വേ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ അന്തരിച്ചു

സിംബാബ്‌വേ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ അന്തരിച്ചു

സിംബാബ്‌വേ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ അന്തരിച്ചു. 94 വയസ്സായിരുന്നു. സിംഗപ്പൂരിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടോളം കാലം സിംബാബ്‌വേ ഭരിച്ച മുഗാബെ 2017 നവംബറിലാണ് അധികാരത്തിൽ നിന്ന ്പുറത്താക്കപ്പെട്ടത്. ഏപ്രിൽ മാസം മുതൽ സിംഗപ്പൂരിൽ ചികിത്സയിലായിരുന്നു

സിംബാബ്‌വെ സ്വാതന്ത്രസമര നേതാവും ആദ്യ പ്രധാനമന്ത്രിയുമായിരുന്നു മുഗാബെ. 1987ൽ പ്രസിഡന്റായി 2017 വരെ ഈ സ്ഥാനത്ത് തുടർന്നു.

Share this story