ഖത്തറില്‍ പ്രവാസികളുടെ മക്കള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ തൊഴിലെടുക്കാം; ചില തൊഴിലുകളില്‍ താത്കാലിക വിസ

ഖത്തറില്‍ പ്രവാസികളുടെ മക്കള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ തൊഴിലെടുക്കാം; ചില തൊഴിലുകളില്‍ താത്കാലിക വിസ

ദോഹ: ഖത്തറില്‍ പ്രവാസികളുടെ മക്കള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ തന്നെ സ്വകാര്യ മേഖലയില്‍ ഇനിമുതല്‍ ജോലി ചെയ്യാം. ചില തൊഴിലുകള്‍ക്ക് പുതിയ താത്കാലിക വിസ, ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങളുടെ ഫീസ് 20 ശതമാനം കുറക്കല്‍ അടക്കമുള്ള പദ്ധതികള്‍ തൊഴില്‍, താമസാനുമതികളുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുടുംബനാഥന്റെ രേഖാമൂലമുള്ള അനുമതി മാത്രം മതിയാകും പ്രവാസികളുടെ മക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കാന്‍. നിലവില്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു ഇങ്ങനെ തൊഴിലെടുക്കാന്‍ സാധിച്ചിരുന്നത്.

ചില തൊഴിലുകള്‍ക്കുള്ള താത്കാലിക വിസക്ക് ഒരു മാസത്തിനാണെങ്കില്‍ 300 ഖത്തര്‍ റിയാലും രണ്ട് മാസത്തിനാണെങ്കില്‍ 500 റിയാലുമാണ് ഫീസ്. മൂന്ന് മുതല്‍ ആറ് മാസം വരെ കാലാവധിയുള്ള വിസകള്‍ക്ക് ഓരോ മാസത്തിനും 200 റിയാല്‍ വീതം ഈടാക്കും. ഇവ പ്രാബല്യത്തില്‍ വരുത്താനുള്ള നിയമ നിര്‍മാണ നടപടികള്‍ ഉടന്‍ ആരംഭിക്കും.

Share this story