സിറിയയിലെ സൈനിക നടപടി: തുര്‍ക്കിക്കെതിരെ അമേരിക്കയുടെ ഉപരോധം, മുന്നറിയിപ്പ്

സിറിയയിലെ സൈനിക നടപടി: തുര്‍ക്കിക്കെതിരെ അമേരിക്കയുടെ ഉപരോധം, മുന്നറിയിപ്പ്

വടക്കന്‍ സിറിയയിലെ സൈനിക നടപടിയെ തുടര്‍ന്ന് തുര്‍ക്കിക്കെതിരെ ഉപരോധവുമായി അമേരിക്ക. ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്കായി വൈസ് പ്രസിഡന്റ് മൈക് പെന്‍സിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയനെയും തുര്‍ക്കിയിലേക്ക് അയക്കും.

തുര്‍ക്കിയുമായുള്ള 100 ബില്യന്‍ ഡോളറിന്റെ വ്യാപാര ഇടപാട് മരവിപ്പിക്കുക, സ്റ്റീല്‍ തീരുവ 50 ശതമാനം വര്‍ധിപ്പിക്കുക എന്നിവ ഉപരോധത്തിന്റെ ഭാഗമാണ്. തുര്‍ക്കിയുടെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും തുര്‍ക്കി പ്രതിരോധ, ഊര്‍ജ മന്ത്രാലയങ്ങള്‍ക്കെതിരെയും യു എസ് ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. സിറിയന്‍ വടക്കന്‍ മേഖലയില്‍ നിന്ന് യു എസ് സൈനികര്‍ പിന്‍മാറിയതിന് പിന്നാലെയാണ് കുര്‍ദിഷ് പോരാളികള്‍ക്കിതെരെ തുര്‍ക്കി സൈനിക നടപടി ആരംഭിച്ചത്. ആക്രമണത്തില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുകയും ലക്ഷങ്ങള്‍ പലായനം ചെയ്തിട്ടുമുണ്ട്.

Share this story