കാൻസറിന് കാരണമാകുന്ന മാരക വസ്തുവിന്റെ സാന്നിധ്യം; ജോൺസൺ ആൻഡ് ജോൺസൺ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചു

കാൻസറിന് കാരണമാകുന്ന മാരക വസ്തുവിന്റെ സാന്നിധ്യം; ജോൺസൺ ആൻഡ് ജോൺസൺ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചു

ബേബി പൗഡറിൽ കാൻസറിന് കാരണമായേക്കാവുന്ന മാരകമായ ആസ്ബസ്റ്റോസ് കണ്ടെത്തിയതിനെ തുടർന്ന് വിപണിയിലെ ഉത്പന്നങ്ങൾ ജോൺസൺ ആന്റ് ജോൺസൺ തിരിച്ചുവിളിച്ചു. യു എസ് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ആസ്ബസ്‌റ്റോസിന്റെ അളവ് കണ്ടെത്തിയത്. ഇതോടെ 33,000 ബോട്ടിൽ ബേബി പൗഡറുകൾ കമ്പനി തിരിച്ചുവിളിച്ചു

ബേബി പൗഡർ അടക്കം കമ്പനിയുടെ നിരവധി ഉത്പന്നങ്ങൾ മുമ്പും സമാന ആരോപണം നേരിട്ടിരുന്നു. എന്നാൽ ഇതാദ്യമായാണ് വിപണിയിലെ ഉത്പന്നങ്ങൾ കമ്പനി തിരിച്ചുവിളിക്കുന്നത്. ജോൺസൺ ആൻഡ് ജോൺസണിന്റെ വൈദ്യ ഉപകരണങ്ങൾ, ചില മരുന്നുകൾ എന്നിവക്കെതിരെ അമേരിക്കയിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. ഒരു കേസിൽ 8 ബില്യൺ ഡോളർ പിഴയായി കമ്പനിക്ക് ഈടാക്കുകയും ചെയ്തിരുന്നു.

ജോൺസൺ ആൻഡ് ജോൺസൺ ബേബി ഷാംപുവിന്റെ വിൽപ്പന കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിൽ നിരോധിച്ചിരുന്നു. കാൻസറിന് കാരണമാകുന്ന വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

Share this story