ഓസീസ് പത്രങ്ങള്‍ ഇന്നിറങ്ങിയത് സ്വയം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി

ഓസീസ് പത്രങ്ങള്‍ ഇന്നിറങ്ങിയത് സ്വയം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി

സിഡ്‌നി: മാധ്യമ നിയന്ത്രണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഓസ്‌ട്രേലിയന്‍ പത്രങ്ങള്‍ ഇറങ്ങിയത് സ്വയം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ആദ്യ പേജില്‍ ‘സീക്രട്ട്’ എന്ന് ചുവന്ന നിറത്തില്‍ എഴുതി ബാക്കിയെല്ലാം മങ്ങിയ നിലയിലാണ് ഓസീസ് പത്രങ്ങള്‍ പ്രതിഷേധം അറിയിച്ച് ഇന്നിറങ്ങിയത്.

ദേശീയ സുരക്ഷാ നിയമം മാധ്യമങ്ങള്‍ക്കും ബാധകമാക്കിയതാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ ജൂണില്‍ ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനിലും ന്യൂസ് കോര്‍പ് ഓസ്‌ട്രേലിയയിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.

Share this story