കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോക്ക് രണ്ടാം ഇന്നിംഗ്‌സ്; ഭരണം സുഖകരമാകില്ല

കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോക്ക് രണ്ടാം ഇന്നിംഗ്‌സ്; ഭരണം സുഖകരമാകില്ല

ഒട്ടാവ: കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഭരണം നിലനിര്‍ത്തി. അതേസമയം, പാര്‍ട്ടിക്ക് ന്യൂനപക്ഷ സര്‍ക്കാരിനെയാണ് തിരഞ്ഞെടുപ്പ് സമ്മാനിച്ചത്.

156 സീറ്റുകള്‍ വേണ്ട ലിബറലുകള്‍ക്ക്  ഭൂരിപക്ഷത്തിന് 14 എണ്ണത്തിന്റെ കുറവാണുണ്ടായിരുന്നത്. പ്രതിപക്ഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേരത്തെയുള്ള 95 ല്‍ നിന്ന് 122 സീറ്റുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ട്രൂഡോയുടെ രണ്ടാം ഇന്നിംഗ്‌സ് അത്ര സുഗമമായിരിക്കില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

Share this story