ഇന്ത്യന്‍ സൈനികന്റെ നെറ്റിയില്‍ നിന്ന് പ്ലയര്‍ ഉപയോഗിച്ച് വെടിയുണ്ട എടുക്കുന്ന വീഡിയോ കിട്ടിയോ? സത്യാവസ്ഥ അറിയാം

ഇന്ത്യന്‍ സൈനികന്റെ നെറ്റിയില്‍ നിന്ന് പ്ലയര്‍ ഉപയോഗിച്ച് വെടിയുണ്ട എടുക്കുന്ന വീഡിയോ കിട്ടിയോ? സത്യാവസ്ഥ അറിയാം

ഒരു ഇന്ത്യന്‍ സൈനികന്റെ നെറ്റിയില്‍ നിന്ന് മറ്റൊരു സൈനികന്‍ പ്ലയര്‍ ഉപയോഗിച്ച് വെടിയുണ്ട വലിച്ചെടുക്കുന്ന വീഡിയോ ഒരു പക്ഷേ നിങ്ങള്‍ക്ക് വാട്‌സ്ആപ്പ്/ ഫേസ്ബുക്ക് വഴി ലഭിച്ചിരിക്കാം. കിട്ടിയില്ലെങ്കില്‍ അടുത്തുതന്നെ ആരെങ്കിലും ഫോര്‍വേഡ് ചെയ്യാന്‍ സാദ്ധ്യതയുണ്ട്.

‘സനാതനി ഔര്‍ മോഡിജി കാ ചൗകിദാര്‍’ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ ആദ്യം വന്നത്. ‘നമ്മുടെ രാജ്യത്തെ പട്ടാളക്കാര്‍ എങ്ങനെയാണെന്ന് നോക്കൂ. തലയില്‍ വെടിയുണ്ട തറച്ചിട്ടും പുഞ്ചിരിക്കുന്നു. നീണാല്‍ വാഴൂ സഹോദരാ. ജയ്ഹിന്ദ്’ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പ്രസ്തുത പേജില്‍ പോസ്റ്റ് ചെയ്തത്. 4.17 ലക്ഷം പ്രാവശ്യം കാണുകയും 7100 പ്രാവശ്യം ഷെയര്‍ ചെയ്യപ്പെടുകയുമുണ്ടായിട്ടുണ്ട് ഈ വീഡിയോ.

എന്നാല്‍, നെറ്റിയില്‍ നിന്ന് വെടിയുണ്ട നീക്കം ചെയ്യുന്നത് ഇന്ത്യന്‍ സൈനികന്റേതല്ല, മറിച്ച് റഷ്യന്‍ സൈനികന്റേതാണ്. റഷ്യയിലെ ചെച്‌നിയയില്‍ 2000ല്‍ നടന്ന രണ്ടാം ചെച്ചന്‍ യുദ്ധത്തിനിടയിലാണ് ഈ സംഭവവും വീഡിയോ എടുക്കുന്നതും. മിലിറ്ററി പബ്ലിക് ഡൊമൈന്‍ എന്ന യു ട്യൂബ് ചാനലില്‍ 2013ലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. എന്തായാലും അമിത ദേശീയതയും പട്ടാള സ്‌നേഹവും കാണിക്കാന്‍ ഹിന്ദുത്വവാദികള്‍ ഈ വീഡിയോ ഉപയോഗിച്ചിരിക്കുകയാണ്. കഥയറിയാതെ ഷെയര്‍ ചെയ്യാന്‍ മറ്റുചിലരും.

Share this story