ഒടുവിൽ ഐ.എസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചു

ഒടുവിൽ ഐ.എസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചു

അമേരിക്ക: ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെമരണം സ്ഥിരീകരിച്ച് യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് യു.എസ്. പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ സൈനിക നടപടിക്കിടെ ഇയാൾ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.

അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന ഊഹാപോങ്ങൾ ശരിവെക്കുന്നതരത്തിൽ നേരത്തെ ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഒരുവലിയ സംഭവം നടന്നിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. കഴിഞ്ഞ അഞ്ച് വർഷമായി ബാഗ്ദാദി ഒളിവിൽ കഴിയുകയായിരുന്നു. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐസിസിന്റെ നേതാവാകുന്നത്. പിന്നീട് അൽഖായിദ സംഘടനയിൽ ലയിപ്പിച്ച ശേഷം ഐസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ മൂന്ന് കുട്ടികളെയും ചേർത്താണ് പൊട്ടിത്തെറിച്ചത്. വടക്ക്-കിഴക്കൻ സിറിയയിൽ സൈന്യം നടത്തിയ പ്രത്യേക ഓപ്പറേഷനിടെയാണ് സംഭവം. ട്രംപ് ഞായറാഴ്ച നടത്തിയ ഒരു അസാധാരണ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എസ് സൈന്യം ഒരു ഭയപ്പെടുത്തുന്ന രാത്രി കാല തിരച്ചിൽ നടത്തിയെന്നും ഒടുവിൽ അവർ ഭംഗിയായി അത് പൂർത്തീകരിച്ചുമെന്നാണ് അദ്ദേഹം ഇതുസംബന്ധിച്ച് പറഞ്ഞത്.

സൈന്യം പൂർണമായും തന്നെ വളഞ്ഞുവെന്ന് ബോധ്യമായപ്പോൾ ഭയചകിതനായി പൊട്ടിക്കരഞ്ഞ് കൊണ്ടാണ് അദ്ദേഹം അവസാന നിമിഷം കഴിഞ്ഞത്. ഓപറേഷനിൽ ഒരു സൈനികനും ജീവൻ നഷ്ടമായിട്ടില്ലെന്നും എന്നാൽ ബാഗ്ദാദിയെ കൂടാതെ ഇയാളുടെ സംഘത്തിൽപ്പെട്ട ഏതാനും പേരെകൂടി കൊലപ്പെടുത്തിയതായും ട്രംപ് പറഞ്ഞു.

ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു.

Share this story