ഐസിസ് തലവൻ അൽ-ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഐസിസ് തലവൻ അൽ-ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

വാഷിംഗ്ടൺ: ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി യുഎസ് സൈന്യത്തെ അധികരിച്ച് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. ബാഗ്ദാദിയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചുവെന്നാണ് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തത്. അബൂബക്കർ അൽ ബാഗ്ദാദിയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപും സ്ഥിരികരിച്ചിട്ടുണ്ട്.

ഒരു വലിയ സംഭവം നടന്നു എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. അതേസമയം ആക്രമണത്തിൽ ബാഗ്ദാദി കൊല്ലപ്പെട്ടതായാണ് സൈന്യം വ്യക്തമാക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും സ്ഥിരീകരണം പിന്നീടുണ്ടാകുമെന്നും ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. ബഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു.

Share this story