പതിവ് തെറ്റാതെ എത്തി, നാസയുടെ ആ ‘ദീപാവലി ചിത്രം’

പതിവ് തെറ്റാതെ എത്തി, നാസയുടെ ആ ‘ദീപാവലി ചിത്രം’

ദീപാവലി ദിനത്തില്‍ ദീപാലംകൃതമായ ഇന്ത്യ എന്ന അടിക്കുറിപ്പോടെ നാസ പുറത്തുവിട്ട ആകാശദൃശ്യം എന്ന ചിത്രം എല്ലാവര്‍ക്കും കിട്ടിക്കാണുമല്ലോ? കഴിഞ്ഞ വര്‍ഷങ്ങളിലും ഇത്തരം ചിത്രങ്ങള്‍ വ്യാപകമായിരുന്നു.

യഥാര്‍ത്ഥത്തില്‍ 2003ലെ ചിത്രമാണിത്. ജനസംഖ്യാ വര്‍ദ്ധനവിനെ കാണിക്കാന്‍ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റമോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍ ഒ എ എ) തയ്യാറാക്കിയതാണ് ഈ ചിത്രം. ‘ദീപാവലി’ ചിത്രമായി 2011 മുതലാണ് ഇത് പ്രചരിക്കാന്‍ തുടങ്ങിയത്. അതേസമയം, ദീപാവലി ദിവസത്തെ ഇന്ത്യയുടെ രാത്രി ചിത്രം 2012 നവംബര്‍ 12ന് പുറത്തുവിട്ടിരുന്നു. പ്രചരിക്കുന്ന ചിത്രവുമായി അതിന് പുലബന്ധം പോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Share this story