കുൽഭൂഷൺ ജാദവ് കേസിൽ പാക്കിസ്ഥാനെ വിമർശിച്ച് രാജ്യാന്തര നീതിന്യായ കോടതി

കുൽഭൂഷൺ ജാദവ് കേസിൽ പാക്കിസ്ഥാനെ വിമർശിച്ച് രാജ്യാന്തര നീതിന്യായ കോടതി

കുൽഭൂഷൺ ജാദവ് കേസിൽ പാക്കിസ്ഥാനെ വിമർശിച്ച് രാജ്യാന്തര നീതിന്യായ കോടതി. വിയന്ന കരാർ പാക്കിസ്ഥാൻ ലംഘിച്ചതായി കോടതി അധ്യക്ഷൻ ജസ്റ്റിസ് അബ്ദുൽഖാവി അഹമ്മദ് കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭക്ക് നൽകിയ റിപ്പോർട്ടിലാണ് പാക്കിസ്ഥാനെതിരായ വിമർശനം

ജൂലൈയിൽ രാജ്യാന്തര കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം ലഘൂകരിക്കാൻ സഹായിച്ചു. പാക്കിസ്ഥാൻ ഇക്കാര്യത്തിൽ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് അബ്ദുൽഖാവി നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കുൽഭൂഷണ് നയതന്ത്ര സഹായം നൽകാൻ പാക്കിസ്ഥാൻ നേരത്തെ അനുമതി നൽകിയിരുന്നു. ജാദവിന്റെ വധശിക്ഷ പുന:പരിശോധിക്കണമെന്നും ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണമെന്നും കോടതി വിധിയിലുണ്ട്.

2016 മാർച്ചിലാണ് പാക് അധീന കാശ്മീരിൽ വെച്ച് മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കൂടിയായ കുൽഭൂഷണെ പാക് സൈന്യം അറസ്റ്റ് ചെയ്യുന്നത്. 2017 ഏപ്രിലിൽ ജാദവിനെ തൂക്കിക്കൊല്ലാൻ സൈനിക കോടതി വിധിച്ചു. ഇതിനെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.

 

Share this story