മാലിയിൽ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം; 53 പേർ കൊല്ലപ്പെട്ടു

മാലിയിൽ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം; 53 പേർ കൊല്ലപ്പെട്ടു

മാലിയിൽ സൈനിക പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെട്ടു. മെനക പ്രവിശ്യയിലെ ഇൻദലിമനെയിലുള്ള സൈനിക പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു നാട്ടുകാരനും ആക്രമണത്തിൽ കൊല്ലപ്പെട്ടു

നൈജറിനോട് അതിർത്തി പങ്കിടുന്ന മേഖലയായ മെനകയിലെ സൈനിക പോസ്റ്റിന് നേർക്കാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പത്തിലധികം പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല

നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മൃതദേഹങ്ങളുടെ തിരിച്ചറിയൽ നടപടിക്രമങ്ങൾ തുടരുകയാണെന്നും സർക്കാർ അറിയിച്ചു. അൽ ഖ്വയ്ദ പിന്തുണയുള്ള ഭീകര സംഘടനയും സർക്കാർ സേനകളും തമ്മിൽ നിരന്തരം സംഘർഷം നടക്കുന്ന രാജ്യമാണ് മാലി. 2012ൽ അൽഖ്വയ്ദയുടെ ഒരു വിഭാഗം വടക്കൻ മാലിയുടെ നിയന്ത്രണം പിടിച്ചെടുത്തിരുന്നു

 

Share this story