സിപിഐ മാവോയിസ്റ്റ് ലോകത്തെ ഏറ്റവും ഭീകരമായ ആറാമത്തെ സംഘടനയെന്ന് അമേരിക്കയുടെ റിപ്പോർട്ട്

സിപിഐ മാവോയിസ്റ്റ് ലോകത്തെ ഏറ്റവും ഭീകരമായ ആറാമത്തെ സംഘടനയെന്ന് അമേരിക്കയുടെ റിപ്പോർട്ട്

സിപിഐ മാവോയിസ്റ്റ് ഭീകര സംഘടനയെന്ന് അമേരിക്കയുടെ റിപ്പോർട്ട്. സിപിഐ മാവോയിസ്റ്റ് ലോകത്തെ ഏറ്റവും ഭീകരമായ ആറാമത്തെ ഭീകരസംഘടനയാണെന്നാണ് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം മാത്രം സിപിഐ മാവോയിസ്റ്റ് നടത്തിയ 177 ആക്രമണങ്ങളിലായി 311 പേർ കൊല്ലപ്പെട്ടതായാണ് അമേരിക്കയുടെ കണക്ക്

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 833 സംഭവങ്ങളിലായി 240 കൊല്ലപ്പെട്ടെന്നാണ് വിവരം. താലിബാൻ, ഐഎസ്, അൽ ഷബാബ്, ബോക്കോ ഹറാം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫിലിപ്പീൻസ് തുടങ്ങിയവയാണ് ലോകത്തെ ഭീകരസംഘങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനങ്ങളിൽ. ഇവർക്ക് പിന്നിൽ ആറാമതായാണ് സിപിഐ മാവോയിസ്റ്റിന്റെ സ്ഥാനം

ഭീകരവാദം ഏറ്റവുമധികം ബാധിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്താണെന്നും അമേരിക്കയുടെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ നടക്കുന്ന ഭീകരാക്രമണങ്ങളിൽ 57 ശതമാനം കാശ്മീരിലാണെന്നും റിപ്പോർട്ടിൽ പറയുന്നു

 

Share this story