ഹോംഗ്‌കോംഗില്‍ പ്രക്ഷോഭകന്റെ ഇടനെഞ്ചിലേക്ക് വെടിവെച്ച് പോലീസുകാരന്‍

ഹോംഗ്‌കോംഗില്‍ പ്രക്ഷോഭകന്റെ ഇടനെഞ്ചിലേക്ക് വെടിവെച്ച് പോലീസുകാരന്‍

സജ് വാന്‍ ഹൂ: ഹോംഗ്‌കോംഗില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകന്റെ നെഞ്ചിലേക്ക് പോലീസുകാരന്‍ നിറയൊഴിച്ചത് വിവാദമായി. കിഴക്കന്‍ ജില്ലയായ സജ് വാന്‍ ഹൂയിലാണ് റോഡിലിറങ്ങിയ പ്രക്ഷോഭകരില്‍ ഒരാള്‍ക്ക് നേരെ പോലീസുകാരന്‍ കൈത്തോക്ക് ചൂണ്ടി വെടിവെച്ചത്.

ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതിനെ തുടര്‍ന്ന് ഇന്ന് പ്രക്ഷോഭം ശക്തമായിട്ടുണ്ട്. നെഞ്ചിന് വെടിയേറ്റ പ്രക്ഷോഭകന്‍ നിലത്തുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

Share this story