ഇവോ മൊറാലിസ് അഭയം തേടി മെക്‌സിക്കോയില്‍

ഇവോ മൊറാലിസ് അഭയം തേടി മെക്‌സിക്കോയില്‍

ലാ പസ്: ബൊളീവിയന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച ഇവോ മൊറാലിസ് മെക്‌സിക്കോയിലേക്ക് കടന്നു. മെക്‌സിക്കോ അദ്ദേഹത്തിന് അഭയം നല്‍കിയിട്ടുണ്ട്. അതേസമയം, ബൊളീവിയയില്‍ മൊറാലിസിന്റെ അനുയായികളും പ്രക്ഷോഭകരും ഏറ്റുമുട്ടല്‍ തുടരുകയാണ്.

തിങ്കളാഴ്ച രാത്രിയാണ് മെക്‌സിക്കോയിലെത്തിയ വിവരം മൊറാലിസ് ട്വിറ്ററിലൂടെ അറിയിച്ചത്. തിരഞ്ഞെടുപ്പ് ക്രമക്കേട് ചൂണ്ടിക്കാട്ടിയുള്ള പ്രക്ഷോഭത്തിനൊടുവിലാണ് ഞായറാഴ്ച അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.

Share this story