ജീനിന്‍ ആനിസ് ബൊളീവിയന്‍ ഇടക്കാല പ്രസിഡണ്ട്; പ്രക്ഷോഭവുമായി മൊറാലിസ് അനുയായികള്‍

ജീനിന്‍ ആനിസ് ബൊളീവിയന്‍ ഇടക്കാല പ്രസിഡണ്ട്; പ്രക്ഷോഭവുമായി മൊറാലിസ് അനുയായികള്‍

ലാ പാസ്: ബൊളീവിയയുടെ ഇടക്കാല പ്രസിഡണ്ടായി ജീനിന്‍ ആനിസ് സ്വയം പ്രഖ്യാപിച്ചു. സെനറ്റ് മേധാവിയായിരുന്നു ഇവര്‍.

രാജിവെച്ച പ്രസിഡണ്ട് ഇവോ മൊറാലിസിന്റെ ഇടതുപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് ക്വാറം തികയാതെ വന്നപ്പോഴാണ് ഇവര്‍ പ്രസിഡണ്ടായി സ്വയം പ്രഖ്യാപിച്ചത്. മൊറാലിസിന്റെ പ്രധാന വലതുപക്ഷ എതിരാളിയാണ് ആനിസ്. മൊറാലിസിന്റെ അനുയായികളും പോലീസും പലയിടത്തും ഏറ്റുമുട്ടലുകളുണ്ട്. മൊറാലിസ് മെക്‌സിക്കോയില്‍ അഭയം തേടിയിരിക്കുകയാണ്.

Share this story