ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തുടക്കം; മുസ്ലീം വോട്ടര്‍മാര്‍ എത്തിയ ബസിന് നേരെ വെടിവെപ്പ്

ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തുടക്കം; മുസ്ലീം വോട്ടര്‍മാര്‍ എത്തിയ ബസിന് നേരെ വെടിവെപ്പ്

ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് ആരംഭിച്ചു. 12845 വോട്ടിംഗ് കേന്ദ്രങ്ങളിലായി 15,992,096 വോട്ടര്‍മാരാണ് വിധി നിര്‍ണയിക്കുന്നത്. നിലവിലെ ഭവന വകുപ്പ് മന്ത്രി സജിത് പ്രേമദാസയും മുന്‍ പ്രതിരോധ സെക്രട്ടറിയും മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുടെ സഹോദരനുമായ ഗോതബയ രജപക്‌സെയും തമ്മിലാണ് മത്സരം

ശ്രീലങ്കയിലെ ന്യൂനപക്ഷമായ തമിഴ്, മുസ്ലിം വിഭാഗങ്ങളുടെ വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. ഇതിനിടെ മുസ്ലിം വോട്ടര്‍മാരുമായി വന്ന ബസിന് നേര്‍ക്ക് വെടിവെപ്പുണ്ടായി. വെടിവെപ്പില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. പുത്തളത്തില്‍ നിന്നും സമീപ ജില്ലയായ മന്നാറിലേക്ക് പോകുകയായിരുന്ന മുസ്ലീങ്ങള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്.

പരക്കെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും അക്രമികള്‍ ടയറുകള്‍ കത്തിച്ചും റോഡില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചും നൂറിലധികം വാഹനങ്ങള്‍ തടഞ്ഞു. ചിലയിടങ്ങളില്‍ വെടിവെപ്പും കല്ലേറുമുണ്ടായി. രണ്ട് ബസുകള്‍ അപകടത്തില്‍പ്പെട്ടെങ്കിലും ആര്‍ക്കും സാരമായ പരുക്കുകളില്ല.

 

Share this story