ശ്രീലങ്കൻ പ്രസിഡന്റായി ഗോതബായ രജപക്‌സെ തെരഞ്ഞെടുക്കപ്പെട്ടു

ശ്രീലങ്കൻ പ്രസിഡന്റായി ഗോതബായ രജപക്‌സെ തെരഞ്ഞെടുക്കപ്പെട്ടു

ശ്രീലങ്കയുടെ പ്രസിഡന്റായി ഗോതബായ രജപക്‌സെ തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുടെ സഹോദരനും മുൻ പ്രതിരോധ സെക്രട്ടറിയുമാണ് ഗോതബായ. തെരഞ്ഞെടുപ്പിൽ 48.2 ശതമാനം വോട്ടുകൾ നേടിയാണ് ഗോതബായ ജയിച്ചത്.

മുഖ്യ എതിരാളിയായ യുപിഐ സ്ഥാനാർഥി സജിത് പ്രേമദാസ 45.3 ശതമാനം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തായി. ഇടതുപക്ഷ സ്ഥാനാർഥി അണുര കുമാര ദിസ്സനായകെ മൂന്നാം സ്ഥാനത്തായി.

ശ്രീലങ്കയിൽ ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ട കാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്നു ഗോതബായ. എൽ ടി ടി ഇ വേട്ടയെന്ന പേരിൽ തമിഴ് വംശജരെ വേട്ടയാടിയതിനാൽ ഭൂരിപക്ഷ സമുദായമായ സിംഹള ബുദ്ധിസ്റ്റുകളുടെ ഇഷ്ട രാഷ്ട്രീയ നേതാവ് കൂടിയാണ് ഗോതബായ.

ഗോതബായയുടെ വരവ് ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. തമിഴ് വംശജരെ പ്രതിനിധീകരിക്കുന്ന തമിഴ് ദേശീയ സഖ്യം പിന്തുണ പ്രഖ്യാപിച്ചത് സജിത്തിനായിരുന്നു. ഇന്ത്യയും ഗോതബായയുടെ വിജയത്തെ ആശങ്കയോടെയാണ് കാണുന്നത്. ചൈനീസ് താത്പര്യമുള്ളവരാണ് ഗോതബായയും മഹീന്ദയും.

Share this story