ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അഴിമതി കുറ്റം ചുമത്തി

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അഴിമതി കുറ്റം ചുമത്തി

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് എതിരെ അഴിമതിക്കുറ്റം ചുമത്തി. കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നിവയും അറ്റോര്‍ണി ജനറല്‍ ചുമത്തിയിട്ടുണ്ട്.

ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് കുറ്റങ്ങള്‍ ചുമത്തിയതെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. അതേസമയം, ഇത് രാഷ്ട്രീയപ്രേരിതമാണെന്നും അധികാരഭ്രഷ്ടനാക്കാനുള്ള തന്ത്രമാണെന്നുമാണ് നെതന്യാഹു പ്രതികരിച്ചത്.

Share this story