മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് അയർലൻഡിൽ ആദരം; ക്രാന്തി പുരസ്‌കാരം സമർപ്പിച്ചു

മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് അയർലൻഡിൽ ആദരം; ക്രാന്തി പുരസ്‌കാരം സമർപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ അർലൻഡിലെ പ്രമുഖ സാമൂഹിക സംഘടനയായ ക്രാന്തി ആദരിച്ചു. ഡബ്ലിനിൽ നടന്ന ചടങ്ങിൽ ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നേഹ ക്രാന്തിയുടെ പുരസ്‌കാരം മന്ത്രിയ്ക്ക് സമ്മാനിച്ചു.

അയർലൻഡ് ആരോഗ്യ വകുപ്പുമായുള്ള ചർച്ചകളിൽ കേരളത്തിൽ നിന്നും കൂടുതൽ നഴ്സുമാർക്ക് ജോലി സാധ്യത ചർച്ച ചെയ്തതായി മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ആരോഗ്യ ഗവേഷണ മേഖലയിൽ കൂടുതൽ അവസരങ്ങൾ തുറക്കാനുള്ള സാധ്യതകളും ചർച്ചയായി. ഇന്ത്യയിൽ നിന്ന് ആയർലൻഡിലെത്തുന്ന ജനറൽ നഴ്സുമാരുടെ ജീവിത പങ്കാളികൾക്കും എളുപ്പത്തിൽ ജോലി നേടാനുള്ള വിസ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഐറിഷ് ഗവർമെന്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അയർലൻഡിലെ യൂണിവേഴ്സിറ്റിയിൽ ആയുഷ് യോഗയുടെ ചെയർ നേടിയെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മേഖലയിലെ ശൈലജ ടീച്ചറുടെ പ്രവർത്തനങ്ങളെ കുറിച്ച് ക്രാന്തി തയാറാക്കിയ ഷോർട്ട് ഫിലിം സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ഡോ. സുരേഷ് സി പിള്ള, ഡോ. ഷേർലി ജോർജ്, ഡോ. സുജ സോമനാഥൻ, മോട്ടോ വർഗീസ്, ബിനില കുര്യൻ, ബിനിമോൾ സന്തോഷ്, മിനി മോബി, മനു മാത്യു, വിജയാനന്ദ് ശിവാനന്ദൻ എന്നിവർക്കുള്ള ക്രാന്തിയുടെ മെമെന്റോകൾ മന്ത്രി സമ്മാനിച്ചു.

ക്രാന്തി പ്രസിഡന്റ് എ.കെ. ഷിനിത്, ലോക കേരള സഭാംഗവും ക്രാന്തി സെക്രട്ടറിയുമായ അഭിലാഷ് തോമസ്, ക്രാന്തി വൈസ് പ്രസിഡന്റ് പ്രീതി മനോജ് എന്നിവർ സംസാരിച്ചു.

 

Share this story