വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; നാസ ചിത്രങ്ങൾ പുറത്തുവിട്ടു

വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; നാസ ചിത്രങ്ങൾ പുറത്തുവിട്ടു

ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ കാണാതായ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ലൂണർ റിക്കണിസൺസ് ഓർബിറ്റർ എന്ന നാസയുടെ ചാന്ദ്ര ഉപഗ്രഹമാണ് വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങളുടെയും ക്രാഷ് ചെയ്ത സ്ഥലത്തിന്റെയും ചിത്രങ്ങൾ പകർത്തിയത്.

ഇന്ത്യൻ സ്വദേശിയും മെക്കാനിക്കൽ എൻജിനീയറുമായ ഷൺമുഖമാണ് കണ്ടെത്തലിന് പിന്നിൽ. 21 കഷണങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രമുള്ളത്. ക്രാഷ് ലാൻഡിംഗിൽ ലാൻഡർ പൂർണമായും നശിക്കുകയായിരുന്നു.

സെപ്റ്റംബർ 7ന് പുലർച്ചെയാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിച്ചത്. സെപ്റ്റംബർ 17ന് ലൂണാർ റെക്കോണിസൻസ് ഓർബിറ്റർ പകർത്തിയ ചിത്രങ്ങൾ നാസ പുറത്തുവിട്ടിരുന്നു. ഈ ചിത്രത്തിൽ നിന്നാണ് ചെന്നൈ സ്വദേശി ഷൺമുഖൻ വിക്രമിനെ തിരിച്ചറിഞ്ഞത്. പ്രദേശത്തിന്റെ പഴയ ചിത്രങ്ങളും ക്രാഷ് ലാൻഡിംഗിന് ശേഷമുള്ള ചിത്രങ്ങളും പഠിച്ചാണ് വിക്രം ലാൻഡറിനെ തിരിച്ചറിഞ്ഞത്.

Share this story