സുഡാനിലെ ഫാക്ടറിയിൽ സ്‌ഫോടനം; പതിനെട്ട് ഇന്ത്യക്കാരും മരിച്ചു

സുഡാനിലെ ഫാക്ടറിയിൽ സ്‌ഫോടനം; പതിനെട്ട് ഇന്ത്യക്കാരും മരിച്ചു

സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ സെറാമിക് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 18 ഇന്ത്യക്കാർ മരിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. സ്‌ഫോടനശേഷം 16 ഇന്ത്യക്കാരെ കാണാതാകുകയും ചെയ്തു

ഇന്ത്യൻ എംബസി അധികൃതർ സ്ഥലത്തെത്തിയാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. സ്‌ഫോടനത്തിൽ ഫാക്ടറി പൂർണമായും തകർന്നു

മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം ചിതറിപ്പോയി. 68 ഇന്ത്യക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. 34 ഇന്ത്യക്കാർ രക്ഷപ്പെട്ടു. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

Share this story