അമേരിക്കയിലെ പേൾ ഹാർബർ സൈനിക താവളത്തിന് നേരെ വെടിവെപ്പ്; നിരവധി പേർക്ക് പരുക്ക്

അമേരിക്കയിലെ പേൾ ഹാർബർ സൈനിക താവളത്തിന് നേരെ വെടിവെപ്പ്; നിരവധി പേർക്ക് പരുക്ക്

അമേരിക്കയിലെ ഹവായിലുള്ള പേൾ ഹാർബർ സൈനിക താവളത്തിന് നേരെ വെടിവെപ്പ്. നിരവധി പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം

അക്രമി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. സംഭവത്തിന് പിന്നാലെ പേൾ ഹാർബറിലേക്കുള്ള ഗേറ്റുകൾ അടച്ചു. പ്രദേശം സുരക്ഷാ ജീവനക്കാർ വളഞ്ഞിട്ടുണ്ട്. അമേരിക്കൻ നാവിക-വ്യോമ സംയുക്ത താവളമാണ് പേൾ ഹാർബർ. ഇതിനോട് ചേർന്ന് കപ്പൽ നിർമാണ ശാലയും പ്രവർത്തിക്കുന്നുണ്ട്.

അമേരിക്കൻ സൈന്യത്തിന്റെ 15ഓളം അന്തർവാഹിനികൾ സൂക്ഷിക്കുന്നത് ഇവിടെയാണ്. ഇതിനോട് ചേർന്നാണ് വെടിവെപ്പ് നടന്നത്. 1941ൽ ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചതാണ് രണ്ടാം ലോക മഹായുദ്ധത്തിലേക്ക് അമേരിക്കയെ നയിച്ചത്

 

Share this story