അമേരിക്കയിലെ നാവികസേനാ കേന്ദ്രത്തിൽ വെടിവെപ്പ്; അക്രമിയടക്കം നാല് പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ നാവികസേനാ കേന്ദ്രത്തിൽ വെടിവെപ്പ്; അക്രമിയടക്കം നാല് പേർ കൊല്ലപ്പെട്ടു

അമേരിക്കൻ നാവികസേനാ കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ അക്രമി സഹിതം നാല് പേർ കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ നാവികസേനാ ആസ്ഥാനത്താണ് വെടിവെപ്പുണ്ടായത്.

നാവിക ബേസിൽ പരിശീലനത്തിനുണ്ടായിരുന്ന മുഹമ്മദ് സയിദ് അൽഷ്മറാനി എന്ന സൗദി സൈനികാംഗമാണ് വെടിയുതിർത്തത്. ഇയാളെ അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു.

ഈ ആഴ്ചയിൽ അമേരിക്കയിലുണ്ടാകുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. ബുധനാഴ്ച പേൾ ഹാർബർ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ അക്രമി സഹിതം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.

Share this story