38 പേരുമായി പോയ ചിലി സൈനിക വിമാനം അപ്രത്യക്ഷമായി

38 പേരുമായി പോയ ചിലി സൈനിക വിമാനം അപ്രത്യക്ഷമായി

38 പേരുമായി യാത്ര പുറപ്പെട്ട ചിലിയുടെ സൈനിക വിമാനം അപ്രത്യക്ഷമായി. അന്റാർട്ടിക്കയിലേക്കുള്ള വഴി മധ്യേയാണ് വിമാനം കാണാതായത്. ചിലിയിൽ നിന്നും ടേക്ക് ഓഫ് ചെയ്ത സി 130 ഹെർകുലീസ് വിമാനമാണ് അപ്രത്യക്ഷമായത്

21 യാത്രക്കാരും 17 സൈനിക ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുള്ളത്. അന്റാർട്ടിക്കയിലെ സൈനിക കേന്ദ്രത്തിലേക്ക് സൈനിക സാമഗ്രികൾ എത്തിക്കാനാണ് വിമാനം പുറപ്പെട്ടത്. എന്നാൽ വഴിമധ്യേ സിഗ്നൽ നഷ്ടപ്പെടുകയായിരുന്നു

കാലവസ്ഥ പ്രതികൂലമായതും വിമാനത്തിന്റെ സിഗ്നൽ കണ്ടെത്തുന്നതിൽ തിരിച്ചടിയായി. തെരച്ചിൽ ആരംഭിച്ചതായി ചിലി വ്യോമസേന വ്യക്തമാക്കി.

Share this story