പാക്കിസ്ഥാനിൽ ആശുപത്രിയിൽ അഭിഭാഷകരും ഡോക്ടർമാരും ഏറ്റുമുട്ടി; ചികിത്സ ലഭിക്കാതെ അഞ്ച് കിടപ്പ് രോഗികൾ മരിച്ചു

പാക്കിസ്ഥാനിൽ ആശുപത്രിയിൽ അഭിഭാഷകരും ഡോക്ടർമാരും ഏറ്റുമുട്ടി; ചികിത്സ ലഭിക്കാതെ അഞ്ച് കിടപ്പ് രോഗികൾ മരിച്ചു

പാക്കിസ്ഥാനിലെ ലാഹോറിൽ ആശുപത്രിയിൽ ഡോക്ടർമാരും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന അഞ്ച് രോഗികൾ മരിച്ചു. പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജിയിൽ ബുധനാഴ്ചയാണ് സംഭവം. നൂറിലധികം വരുന്ന അഭിഭാഷകരാണ് അക്രമം അഴിച്ചുവിട്ടത്.

രണ്ടാഴ്ച മുമ്പ് ഒരു അഭിഭാഷകനെ ഡോക്ടർമാർ മർദിച്ചതിനു പകരം ചോദിക്കാനെത്തിയതായിരുന്നു അഭിഭാഷകർ. ആശുപത്രിയിലേക്ക് അഭിഭാഷകർ ഇരച്ചുകയറിയതോടെ ഡോക്ടർമാരും മറ്റ് ജീവനക്കാരും ഓടി രക്ഷപ്പെട്ടു. ചികിത്സ ലഭിക്കാതെയാണ് അഞ്ച് പേർ മരിച്ചത്.

പഞ്ചാബിലെ വാർത്താ വിതരണ വകുപ്പ് മന്ത്രി ഫൈസുൽ ഹസനും ഡോക്ടർമാർക്കും മാധ്യമപ്രവർത്തകർക്കും പരുക്കേറ്റു. ആശുപത്രിക്ക് പുറത്തെ പോലീസ് വാഹനം അഭിഭാഷകർ തീയിട്ടു. നിരവധി വാഹനങ്ങളും ആശുപത്രി ഉപകരണങ്ങളും ഇവർ അടിച്ചു തകർത്തു. സംഭവത്തിൽ 10 അഭിഭാഷകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പഞ്ചാബ് പോലീസിനോട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ റിപ്പോർട്ട് തേടി.

Share this story