ജമൈക്കൻ സുന്ദരി ടോണി ആൻസിങിന് ലോക സുന്ദരിപ്പട്ടം; ഇന്ത്യൻ സുന്ദരി സുമന് മൂന്നാം സ്ഥാനം

ജമൈക്കൻ സുന്ദരി ടോണി ആൻസിങിന് ലോക സുന്ദരിപ്പട്ടം; ഇന്ത്യൻ സുന്ദരി സുമന് മൂന്നാം സ്ഥാനം

2019ലെ ലോകസുന്ദരി പട്ടം ജമൈക്കൻ സുന്ദരി ടോണി ആൻസിങിന്. ഫ്രാൻസ് സുന്ദരി ഒഫീലി മെസ്സിനോ രണ്ടാം സ്ഥാനവും ഇന്ത്യൻ സുന്ദരി സുമൻ റാവു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

2018ലെ ലോകസുന്ദരി മെക്‌സിക്കോക്കാരി വനേസ പോൺസെ ടോണി ആൻ സിങിന് കിരീടം അണിയിച്ചു. നാലാം തവണയാണ് ജമൈക്കക്കാരി ലോക സുന്ദരിപ്പട്ടം സ്വന്തമാക്കുന്നത്.

120 പേർ പങ്കെടുത്ത മത്സരത്തിൽ അവസാന റൗണ്ടിൽ അഞ്ച് പേരാണ് ഇടം നേടിയത്. ചോദ്യോത്തര സെഷനിൽ നിന്നാണ് അവസാന വിജയിയെ കണ്ടെത്തിയത്.

മൂന്നാം സ്ഥാനം നേടിയ സുമൻ രാജസ്ഥാൻ സ്വദേശിയാണ്. ജൂണിൽ നടന്ന മിസ് ഇന്ത്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതിന് പിന്നാലെയാണ് ഇന്ത്യൻ പ്രതിനിധിയായി മത്സരത്തിൽ പങ്കെടുത്തത്.

Share this story