യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു. 2020ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകൻ ഹണ്ടർ ബൈഡനുമെതിരെ കേസുകൾ കുത്തിപ്പൊക്കാൻ യുക്രൈൻ സർക്കാരിന് മേൽ സമ്മർദം ചെലുത്തിയെന്ന കുറ്റത്തിലാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്.

ജനപ്രതിനിധി സഭയിൽ പ്രമേയം പാസായ സാഹചര്യത്തിൽ അടുത്ത മാസം ട്രംപ് സെനറ്റിൽ വിചാരണ നേരിടണം. അതേസമയം സെനറ്റിൽ റിപബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷമെന്നതിനാൽ ഇംപീച്ചമെന്റ് നീക്കം പരാജയപ്പെട്ടേക്കാം. 297 പേരാണ് ജനപ്രതിനിധി സഭയിൽ പ്രമേയത്തെ അനൂകൂലിച്ചത്. 197 പേർ എതിർത്തു.

ഡെമോക്രാറ്റികുകൾക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭയിൽ ഇംപീച്ച്‌മെന്റ് പാസാകുമെന്ന് ഉറപ്പായിരുന്നു. 435 അംഗ സഭയിൽ 232 അംഗങ്ങളാണ് ഡെമോക്രാറ്റുകൾക്കുള്ളത്. അതേസമയം 100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് 47 അംഗങ്ങളാണുള്ളത്. പ്രമേയം പാസാകണമെങ്കിൽ 67 പേരുടെ പിന്തുണയെങ്കിലും സെനറ്റിൽ ലഭിക്കണം

ഇംപീച്ച് ചെയ്യാനുള്ള നീക്കം അനീതിയാണെന്ന് ട്രംപ് പറഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ട്രംപ് അവകാശപ്പെട്ടത്.

 

Share this story