ജമാൽ ഖഷോഗി വധം: അഞ്ച് പേർക്ക് വധശിക്ഷ, മൂന്ന് പേർക്ക് 24 വർഷം തടവുശിക്ഷ

ജമാൽ ഖഷോഗി വധം: അഞ്ച് പേർക്ക് വധശിക്ഷ, മൂന്ന് പേർക്ക് 24 വർഷം തടവുശിക്ഷ

മാധ്യമപ്രവർത്തകനായ ജമാൽ ഖഷോഗിയെ വധിച്ച കേസിൽ അഞ്ച് പേർക്ക് വധശിക്ഷ. മൂന്ന് പേർക്ക് 24 വർഷം തടവും സൗദി കോടതി വിധിച്ചു. കേസിൽ രണ്ട് പേരെ വെറുതെവിട്ടു. വാഷിംഗ്ടൺ പോസ്റ്റ് ജീവനക്കാരനായിരുന്ന ഖഷോഗി 2018ൽ തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് കൊല്ലപ്പെട്ടത്.

അൽ അറബ്, വതൻ എന്നീ സൗദി പത്രങ്ങളുടെ എഡിറ്റർ ഇൻ ചീഫ് ആയിരുന്നു ഖഷോഗി. തുൽക്കി അൽ ഫൈസൽ രാജകുമാരന്റെ മാധ്യമ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്.

സൗദി രാജകുടുംബവുമായി അസ്വാരസ്യങ്ങൾ ഉടലെടുത്തതോടെ 2017 സെപ്റ്റംബറിലാണ് അദ്ദേഹം സൗദി അറേബ്യ വിട്ടത്. ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തെ സൗദി പേടിക്കണമെന്ന് മുന്നറിയിപ്പ് നൽകിയാണ് ഖഷോഗി സൗദി വിടുന്നത്. ഈ പ്രസ്താവനക്ക് പിന്നാലെ ഖഷോഗിയുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ വരെ സൗദി ഭരണകൂടം വിലക്കുകയും ചെയ്തു

ലണ്ടനിലേക്ക് കടന്ന ഖഷോഗി വാഷിംട്ഗൺ പോസ്റ്റിന് വേണ്ടി കോളം ചെയ്തിരുന്നു. ഖത്തർ, കാനഡ രാജ്യങ്ങളോടുള്ള സൗദിയുടെ നയത്തെയും മാധ്യമങ്ങൾക്കെതിരായ സൗദി ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നടപടിയെയും അദ്ദേഹം നിരന്തരമായി വിമർശിച്ചിരുന്നു

Share this story