തായ്‌വാൻ സൈനിക മേധാവിയടക്കം എട്ട് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

തായ്‌വാൻ സൈനിക മേധാവിയടക്കം എട്ട് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

ഹെലികോപ്റ്റർ തകർന്നുവീണ് തായ്‌വാൻ സൈനിക മേധാവി ഉൾപ്പെടെ എട്ട് പേർ മരിച്ചു. വടക്കൻ തായ് വാനിലെ പർവതപ്രദേശത്ത് ഇവർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു. ബ്ലാക്ക് ഹോക്ക് ശ്രേണിയിൽപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്

ചീഫ് ഓഫ് സ്റ്റാഫ് ഷെൻ യി മിങ്ങ്, ഏഴ് സൈനിക ഉദ്യോഗസ്ഥർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. കോപ്റ്റർ അടിയന്തര ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ നിന്നുള്ള സിഗ്നലുകള്‍ രാവിലെ മുതല്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. രാജ്യത്ത് ജനുവരി 11ന് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപകടം സംഭവിച്ചിരിക്കുന്നത്.

Share this story