പ്രകോപനം തുടർന്ന് അമേരിക്ക: ബാഗ്ദാദിൽ വീണ്ടും വ്യോമാക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

പ്രകോപനം തുടർന്ന് അമേരിക്ക: ബാഗ്ദാദിൽ വീണ്ടും വ്യോമാക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനി അടക്കമുള്ളവരെ കൊലപ്പെടുത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ബാഗ്ദാദിൽ വീണ്ടും യു എസ് വ്യോമാക്രമണം. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു

വടക്കൻ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണം നടന്നത്. ഇറാൻ പിന്തുണയുള്ള ഇറാഖ് പാരാമിലിട്ടറി വിഭാഗത്തിന്റെ വാഹനവ്യൂഹത്തിന് നേർക്കായിരുന്നു ആക്രമണം. ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കാനിരിക്കെയാണ് അമേരിക്ക വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്.

ഇറാൻ പൗരസേനാ അംഗങ്ങളാണ് ഇന്ന് കൊല്ലപ്പെട്ട ആറ് പേരും. പുലർച്ചെ 1.15നായിരുന്നു ആക്രമണം. അമേരിക്ക പ്രകോപനം തുടരുന്ന സാഹചര്യത്തിൽ തിരിച്ചടിക്കുള്ള മാർഗങ്ങൾ ഇറാൻ പരിശോധിക്കുകയാണ്. മേഖലയെ വീണ്ടും യുദ്ധഭീതിയിലേക്ക് തള്ളിവിടുന്ന നീക്കങ്ങളാണ് അമേരിക്കൻ ഭാഗത്ത് നിന്നുണ്ടാകുന്നത്.

നിലവിൽ അയ്യായിരം സൈനികരാണ് ഇറാഖിലുള്ളത്. മൂവായിരം പേരെ കൂടി വിന്യസിക്കാനാണ് അമേരിക്കൻ തീരുമാനം. അമേരിക്കക്ക് ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖൊമേനി പ്രതികരിച്ചത്.

 

Share this story