ഞങ്ങളെ തൊട്ടാൽ ഇറാന്റെ 52 കേന്ദ്രങ്ങൾ ആക്രമിക്കും; ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

ഞങ്ങളെ തൊട്ടാൽ ഇറാന്റെ 52 കേന്ദ്രങ്ങൾ ആക്രമിക്കും; ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

മധ്യപൂർവേഷ്യയിൽ സംഘർഷം മൂർച്ഛിക്കവെ ഇറാന് മുന്നറിയിപ്പുമായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കക്കാർക്ക് നേരെയോ അമേരിക്കയുടെ വസ്തുവകകൾക്ക് നേരെയോ ഇറാൻ ആക്രമണം നടത്തിയാൽ ഇറാന്റെ 52 കേന്ദ്രങ്ങൾ ആക്രമിക്കും. ഇത് അതിവേഗത്തിലും അതിശക്തവുമായിരിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി

ഇറാന്റെ 52 കേന്ദ്രങ്ങൾ ഞങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ട്. ഇറാന് ഏറെ പ്രധാനപ്പെട്ടതും ഇറാനിയൻ സംസ്‌കാരവുമായി ചേർന്നതുമാണ്. അതെല്ലാം അതിവേഗത്തിൽ തകർക്കും. ണേരിക്കയുടെ 35 സൈനിക താവളങ്ങളും ഇസ്രായേൽ നഗരമായ ടെൽ അവീവും തങ്ങളുടെ സൈനിക പരിധിക്കുള്ളിലാണെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു

ഇതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇന്ന് പുലർച്ചെ ബാഗ്ദാദിലെ അമേരിക്കൻ എയർ ബേസിന് നേർക്ക് റോക്കറ്റാക്രമണം നടന്നിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാന്റെ തിരിച്ചടിയാണിതെന്ന് കരുതപ്പെടുന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല

 

Share this story