ഇറാനിലേക്ക് മനോഹരമായ ഒരു ആയുധം അയക്കുമെന്ന് ട്രംപ്; യുദ്ധഭീതി രൂക്ഷമാകുന്നു

ഇറാനിലേക്ക് മനോഹരമായ ഒരു ആയുധം അയക്കുമെന്ന് ട്രംപ്; യുദ്ധഭീതി രൂക്ഷമാകുന്നു

ഇറാൻ-യു എസ് സംഘർഷം അതിരൂക്ഷമായ തലത്തിലേക്ക്. ഇറാന് വീണ്ടും മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തുവന്നു. ഇതുവരെ കാണാത്ത രീതിയിൽ അതിശക്തമായ രീതിയിൽ ഇറാനെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

രണ്ട് ട്രില്യൺ ഡോളറാണ് ആയുധങ്ങൾക്ക് വേണ്ടി മാത്രം യു എസ് ചെലവഴിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച സൈന്യമാണ് ഞങ്ങളുടേത്. അമേരിക്കൻ സൈനിക താവളങ്ങളോ അമേരിക്കക്കാരനെയോ ഇറാൻ ആക്രമിക്കുകയാണെങ്കിൽ പുതിയ മനോഹരമായ ആയുധം ഇറാനിലേക്ക് ഞങ്ങൾ അയക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു

ഇറാൻ പ്രകോപനമുണ്ടാക്കിയാൽ 52 കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അമേരിക്കക്കെതിരെ തങ്ങളുടെ സൈന്യവും സജ്ജമാണെന്ന് ഇറാൻ പ്രതികരിച്ചിട്ടുണ്ട്. യുദ്ധകാഹളം മുഴക്കി ജാംകരൺ പള്ളിക്ക് മുകളിൽ ചുവന്ന കൊടി ഉയർന്നു.

Share this story