ഡൊണാൾഡ് ട്രംപിന്റെ തലയെടുക്കുന്നവർക്ക് 8 കോടി ഡോളർ പാരിതോഷികം; ലോകത്തെ ഞെട്ടിച്ച് ഇറാന്റെ പ്രഖ്യാപനം

ഡൊണാൾഡ് ട്രംപിന്റെ തലയെടുക്കുന്നവർക്ക് 8 കോടി ഡോളർ പാരിതോഷികം; ലോകത്തെ ഞെട്ടിച്ച് ഇറാന്റെ പ്രഖ്യാപനം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തലയ്ക്ക് 8 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ. യു എസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനിയുടെ ശവസംസ്‌കാര ചടങ്ങുകൾക്കിടെയാണ് ഇറാന്റെ പ്രഖ്യാപനം.

ഖാസിം സുലൈമാനിയെ വധിക്കാൻ ട്രംപാണ് ഉത്തരവിട്ടതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സുലൈമാനിയുടെ സംസ്‌കാര ചടങ്ങിനിടെ ഇറാൻ സൈനിക കമാൻഡറാണ് ട്രംപിന്റെ തലക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. ട്രംപിനെ കൊലപ്പെടുത്തുന്ന ഏതൊരു ഇറാൻ പൗരനും 8 കോടി ഡോളർ നൽകുമെന്നായിരുന്നു പ്രഖ്യാപനം

80 മില്യൺ ജനങ്ങളാണ് ഇറാനിലുള്ളത്. ഈ എണ്ണം കണക്കിലെടുത്താണ് 8 കോടി ഡോളർ ട്രംപിന്റെ തലക്ക് വിലയിട്ടത്. ജനുവരി 3ന് പുലർച്ചെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.

Share this story