അമേരിക്കയെ വെറുതെവിടില്ല; അവരുടെ കാലുകൾ ഞങ്ങൾ വെട്ടിയരിയും: ഹസൻ റൂഹാനി

അമേരിക്കയെ വെറുതെവിടില്ല; അവരുടെ കാലുകൾ ഞങ്ങൾ വെട്ടിയരിയും: ഹസൻ റൂഹാനി

അമേരിക്കയെ വെറുതെവിടാൻ ഉദ്ദേശ്യമില്ലെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തക്ക മറുപടിയും നേരിടേണ്ടി വരും. അവർ വിവേകമുള്ളവരാണെങ്കിൽ ഈ അവസരത്തിൽ അവരുടെ ഭാഗത്ത് നിന്നും തുടർ നടപടികളുണ്ടാകില്ലെന്നും റൂഹാനി പറഞ്ഞു

ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് റൂഹാനിയുടെ പ്രതികരണം. ഞങ്ങളുടെ പ്രിയപ്പെട്ട കരങ്ങൾ(ഖാസിം സുലൈമാനി) അവർ ഛേദിച്ചു. ഇതിന് പകരമായി അമേരിക്കയുടെ കാലുകൾ ഞങ്ങൾ ഛേദിക്കുമെന്നും റൂഹാനി മുന്നറിയിപ്പ് നൽകുന്നു

ഇന്ന് ഇറാഖിലെ ബാഗ്ദാദിൽ ഇറാൻ വീണ്ടും ആക്രമണം നടത്തിയിരുന്നു. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ എംബസി മേഖലയിലാണ് റോക്കറ്റാക്രമണമുണ്ടായത്. അമേരിക്കൻ എംബസി സ്ഥിതി ചെയ്യുന്നതിനടുത്താണ് ആക്രമണം നടന്നത്

അമേരിക്കൻ എംബസി സ്ഥിതി ചെയ്യുന്നതിന് 100 മീറ്റർ സമീപത്താണ് റോക്കറ്റുകൾ വന്നു പതിച്ചത്. അർധരാത്രിയോടെയായിരുന്നു സംഭവം. തുടർച്ചയായി രണ്ട് വലിയ സ്ഫോടന ശബ്ദങ്ങൾ മേഖലയിൽ നിന്ന് കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ അപായ സൈറണുകൾ മുഴങ്ങുകയും ചെയ്തു

രണ്ട് കത്യൂഷ റോക്കറ്റുകളാണ് ബാഗ്ദാദിലെ ഗ്രീൻ സോണിൽ പതിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് അമേരിക്കയെ ലക്ഷ്യം വെച്ച് ഇറാഖിലേക്ക് ഇറാൻ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം അൽ അസദ്, ഇർബിൽ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു

 

Share this story