ഉക്രൈൻ വിമാനം മിസൈൽ ഉപയോഗിച്ച് തകർത്തത്; അബദ്ധത്തിൽ സംഭവിച്ചതെന്ന് ഇറാൻ

ഉക്രൈൻ വിമാനം മിസൈൽ ഉപയോഗിച്ച് തകർത്തത്; അബദ്ധത്തിൽ സംഭവിച്ചതെന്ന് ഇറാൻ

180 പേരുടെ മരണത്തിന് ഇടയാക്കിയ ഉകൈൻ വിമാന തകർച്ച അപകടമല്ല, അട്ടിമറിയെന്ന് വെളിപ്പെടുത്തൽ. യാത്രാവിമാനം അബദ്ധത്തിൽ മിസൈൽ ഉപയോഗിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് ഇറാൻ സമ്മതിച്ചു. ഉകൈൻ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനമാണ് തകർന്നത്.

അമേരിക്കയുമായുള്ള സംഘർഷം മൂർച്ഛിച്ച് നിന്ന സമയമായതിനാൽ ശത്രുവിമാനമാണെന്ന തെറ്റിദ്ധാരണയിലാണ് മിസൈൽ ഉപയോഗിച്ച് തകർത്തതെന്ന് ഇറാൻ സമ്മതിച്ചു. വിമാനാപകടം സാങ്കേതിക തകരാറിനെ തുടർന്നെന്നായിരുന്നു ഇറാൻ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ അമേരിക്കയും കാനഡയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾ യാത്രാവിമാനത്തെ ഇറാൻ ആക്രമിച്ചതാണെന്ന് ആരോപിച്ചിരുന്നു

ശനിയാഴ്ച രാവിലെയോടെയാണ് വിമാനാപകടം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ഇറാൻ സമ്മതിച്ചത്. തങ്ങളുടെ അബദ്ധത്തിന് മാപ്പ് ചോദിച്ച് ഇറാൻ വിദേശകാര്യ മന്ത്രിയും ട്വീറ്റ് ചെയ്തു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കൈമാൻ ഇറാൻ നേരത്തെ തയ്യാറായിരുന്നില്ല.

 

Share this story