ഉക്രൈൻ വിമാനാക്രമണം: ആയത്തുല്ല അലി ഖാംനഈയുടെ രാജി ആവശ്യപ്പെട്ട് ഇറാനിൽ പ്രക്ഷോഭം; പിന്തുണയുമായി അമേരിക്ക

ഉക്രൈൻ വിമാനാക്രമണം: ആയത്തുല്ല അലി ഖാംനഈയുടെ രാജി ആവശ്യപ്പെട്ട് ഇറാനിൽ പ്രക്ഷോഭം; പിന്തുണയുമായി അമേരിക്ക

ഉക്രൈൻ യാത്രവിമാനം റോക്കറ്റാക്രമണത്തിൽ തകർന്ന് 180 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ രാജി ആവശ്യപ്പെട്ട് ഇറാനിൽ വൻ പ്രക്ഷോഭം. പ്രക്ഷോഭങ്ങളെ പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തുവന്നു.

ഇറാനിൽ നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ സംഘടനകളെ വസ്തുതകളെ നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും ഇറാൻ അനുവദിക്കണമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. വിദ്യാർഥികളാണ് പരമോന്നത നേതാവിനെതിരെ പ്രക്ഷോഭവുമായി എത്തിയത്. ഇവരെ ഇറാൻ പോലീസ് പിരിച്ചുവിട്ടതിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ്

ദീർഘകാലമായി ദുരിതമനുഭവിക്കുന്ന ധീരരായ ഇറാൻ ജനതക്ക് ഒപ്പമാണ് താൻ, തന്റെ തുടർ ഭരണത്തിലും നിങ്ങൾക്കൊപ്പമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.

ഉക്രൈൻ വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന് ഇറാൻ കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു. സംഘർഷത്തിനിടെ ശത്രുവിമാനമാണെന്ന് കരുതി റോക്കറ്റ് ഉപയോഗിച്ച് യാത്രാ വിമാനം തകർക്കുകയായിരുന്നു

 

Share this story