ഫിലിപ്പീൻസിൽ താൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; അഞ്ച് ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കുന്നു

ഫിലിപ്പീൻസിൽ താൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; അഞ്ച് ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കുന്നു

ഫിലിപ്പീൻസിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു. തലസ്ഥാനമായ മനിലക്ക് സമീപത്ത് ലുസോൺ ദ്വീപിലുള്ള താൽ അഗ്നിപർവതമാണ് തിങ്കളാഴ്ച പൊട്ടിത്തെറിച്ചത്. ഇതിനോടുബന്ധിച്ച് ഭൂചലനവും അനുഭവപ്പെട്ടു.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ 17 കിലോമീറ്റർ ചുറ്റളവിലുള്ളവരെ പൂർണമായും ഒഴിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു. അഞ്ച് ലക്ഷം പേരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങാൻ അധികൃതർ നിർദേശം നൽകി

അഗ്നി പർവതത്തിൽ നിന്നുള്ള ചാരം പതിനാല് കിലോമീറ്ററോളം ദൂരത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ. 240 വിമാന സർവീസുകൾ റദ്ദാക്കി.

Share this story