ബാഗ്ദാദിലെ ഗ്രീൻ സോണിൽ വീണ്ടും റോക്കറ്റാക്രമണം; യുഎസ് എംബസിക്ക് സമീപം മൂന്ന് റോക്കറ്റുകൾ പതിച്ചു

ബാഗ്ദാദിലെ ഗ്രീൻ സോണിൽ വീണ്ടും റോക്കറ്റാക്രമണം; യുഎസ് എംബസിക്ക് സമീപം മൂന്ന് റോക്കറ്റുകൾ പതിച്ചു

ഇറാഖ് തലസ്ഥാന നഗരിയായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിൽ വീണ്ടും റോക്കറ്റാക്രമണം. യു എസ് എംബസി അടക്കം സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിലാണ് ആക്രമണം നടന്നത്. മൂന്ന് റോക്കറ്റുകളാണ് മേഖലയിൽ പതിച്ചത്.

ആക്രമണത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ. റോക്കറ്റുകൾ മേഖലയിൽ പതിച്ചതിന് പിന്നാലെ വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന വലിയ സൈറൺ മുഴങ്ങിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളാകാം ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു

ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ അമേരിക്കൻ സൈന്യം വധിച്ചതിന് പിന്നാലെ ഇറാഖിലെ അമേരിക്കൻ എംബസി ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ ഇറാനിൽ നിന്നുണ്ടായിരുന്നു. ഖാസിം സുലൈമാനി വധത്തിന് പിന്നാലെ ഇറാഖിലെ ഭരണവിരുദ്ധ പ്രക്ഷോഭവും ശക്തി പ്രാപിക്കുകയാണ്.

Share this story