കൊറോണ വൈറസ്: ചൈനയിൽ മരണസംഖ്യ 41 ആയി; 1287 പേർ ചികിത്സയിൽ

കൊറോണ വൈറസ്: ചൈനയിൽ മരണസംഖ്യ 41 ആയി; 1287 പേർ ചികിത്സയിൽ

ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. 1287 പേർ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലാണ്. ഇതിൽ 237 പേരുടെ നില അതീവ ഗുരുതരമാണെന്നും സർക്കാർവൃത്തങ്ങൾ അറിയിച്ചു.

വൈറസ് ബാധ വ്യാപകമാകുന്നതിനെ തുടർന്ന് ചൈനീസ് സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് വൻമതിലിന്റെ ബാഡാലി ഭാഗവും ഷാങ്ഹായിയിലെ ഡിസ്‌നി ലാൻഡും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ചൈനീസ് പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി.

സെൻട്രൽ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങൾ അടച്ചിട്ടു. വുഹാൻ, ഷുവാഹ്ഗാങ്, ഊജൗ, ചിബി, ഷിജിയാങ് നഗരങ്ങളാണ് അടച്ചിട്ടത്. ചൈനക്ക് പുറമെ അയൽ രാഷ്ട്രങ്ങളായ ജപ്പാൻ, തായ്‌ലാൻഡ്, തായ് വാൻ, വിയറ്റ്‌നാം, സിംഗപ്പൂർ, ഫിലിപ്പൈൻസ് എ്ന്നിവിടങ്ങളിലും അമേരിക്ക, സൗദി രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്

കൊറോണ വൈറസ് യൂറോപ്പിലേക്കും പടർന്നതായാണ് റിപ്പോർട്ടുകൾ. ഫ്രാൻസിൽ മൂന്ന് പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Share this story