അമേരിക്കൻ ബാസ്‌കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു

അമേരിക്കൻ ബാസ്‌കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു

അമേരിക്കൻ ബാസ്‌കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. കാലിഫോർണിയയിലെ കലബസാസ് മേഖലയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് 41കാരനായ ബ്രയാന്റും 13കാരിയായ മകൾ ജിയാനയും മരിച്ചത്. ഇവരടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു

മകൾ ജിയാനയെ ബാസ്‌കറ്റ് ബോൾ പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കോബിന്റെ സ്വകാര്യ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടവിവരത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ആരെയും ജീവനോടെ രക്ഷിക്കാൻ സാധിച്ചില്ല

മോശം കാലവസ്ഥയാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ലോകത്തെ എക്കാലത്തെയും മികച്ച ബാസ്‌കറ്റ് ബോൾ താരമായാണ് ബ്രയാന്റിനെ കണക്കാക്കുന്നത്. എൻ ബി എയുടെ ചരിത്രത്തിലെ ഏറ്റവുമുയർന്ന ഗെയിം ടോട്ടൽ സ്വന്തമാക്കിയത് കോബിയായിരുന്നു.

Share this story