ദൈവത്തിന്റെ സ്വന്തം പുത്രി; ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ നിന്നും 28 മണിക്കൂറിന് ശേഷം ജീവനോടെ രണ്ട് വയസ്സുകാരി

ദൈവത്തിന്റെ സ്വന്തം പുത്രി; ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ നിന്നും 28 മണിക്കൂറിന് ശേഷം ജീവനോടെ രണ്ട് വയസ്സുകാരി

തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്നുവീണ കെട്ടിടത്തിന്റെ അവിശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയ രണ്ട് വയസ്സുകാരി കുട്ടിയെയും അമ്മയെയും ജീവനോടെ പുറത്തെടുത്തു. 28 മണിക്കൂറോളം നേരം തകർന്നൂവീണ കെട്ടിടാവിശിഷ്ടങ്ങൾക്കടിയിൽ കിടന്ന ശേഷമാണ് ഇവരെ പുറത്തെത്തിച്ചത്.

കിഴക്കൻ തുർക്കിയിലെ എലസിഗ് മേഖലയിൽ കവിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിലാണ് 35കാരി ഐഷൈയിൽദിസും രണ്ട് വയസ്സുകാരി ഉസ്‌റയും അകപ്പെട്ടത്. ബന്ധുക്കൾ നടത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ സേന ഇവർക്കായി തെരച്ചിൽ നടത്തുകയായിരുന്നു. ജീവനോടെ രക്ഷപ്പെടുത്താമെന്ന ഒരു സാധ്യതയും രക്ഷാപ്രവർത്തകർ കണ്ടിരുന്നില്ല. പക്ഷേ അത്യത്ഭുതമായി ഇരുവരും യാതൊരു പരുക്കുകളും കൂടാതെ തകർന്ന കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു

ഇവരെ വിദഗ്ധ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വലിയ ദുരന്തമായിട്ടും ഇരുവരും പരുക്കുകൾ കൂടാതെ രക്ഷപ്പെട്ടത് അവിശ്വസനീയമെന്നാണ് അധികൃതർ പോലും പറയുന്നത്. വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 38 പേർ മരിക്കുകയും 1500ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Share this story