കൊറോണ വൈറസ്: ചൈനയിൽ 106 മരണം, 4193 പേർ ചികിത്സയിൽ; ഇന്ത്യക്കാരെ തിരിച്ചെത്തിക്കും

കൊറോണ വൈറസ്: ചൈനയിൽ 106 മരണം, 4193 പേർ ചികിത്സയിൽ; ഇന്ത്യക്കാരെ തിരിച്ചെത്തിക്കും

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 106 ആയി ഉയർന്നു. 4193 പേർ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലാണെന്ന് ചൈന സ്ഥിരീകരിച്ചു. ചൈനക്ക് പുറത്ത് അമേരിക്ക അടക്കം 13 സ്ഥലങ്ങളിലായി 50 പേർക്കും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്.

ചൈനയിലെ വൈറസ് ബാധിത പ്രവിശ്യകളിലുള്ള കോൺസുലേറ്റുകളിൽ നിന്നും ഉദ്യോഗസ്ഥരെ നാളെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. സാധ്യമാകുന്ന അത്ര ഇന്ത്യക്കാരെ വുഹാൻ നഗരത്തിൽ നിന്നും തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാരും തീരുമാനിച്ചു

ഡൽഹിയിൽ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിദേശകാര്യ മന്ത്രാലയം ഇതിന്റെ ചുമതല വഹിക്കും. ചൈനയുടെ സഹായവും ഇതിനായി തേടും.

എയർ ഇന്ത്യയോട് പ്രത്യേക സർവീസ് നടത്താന് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. മലയാളികൾ അടക്കമുള്ളവരെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു

Share this story