ഇന്ത്യക്കാരിൽ നിന്ന് ഇതെങ്കിലും കണ്ടുപഠിക്കൂ; വുഹാനിൽ നിന്ന് തങ്ങളെ ഒഴിപ്പിക്കാത്ത സർക്കാരിനെതിരെ പാക് വിദ്യാർഥികൾ

ഇന്ത്യക്കാരിൽ നിന്ന് ഇതെങ്കിലും കണ്ടുപഠിക്കൂ; വുഹാനിൽ നിന്ന് തങ്ങളെ ഒഴിപ്പിക്കാത്ത സർക്കാരിനെതിരെ പാക് വിദ്യാർഥികൾ

വുഹാനിൽ കുടുങ്ങിയ പാക് വിദ്യാർഥികൾ ഭരണകൂടത്തിനെതിരെ രംഗത്ത്. ചൈനയിൽ നിന്ന് തിരികെ നാട്ടിലെത്തിക്കണമെന്ന ഇവരുടെ അഭ്യർഥന പാക് സർക്കാർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾ കരഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പൗരൻമാരോട് ഭരണകൂടത്തിന് ചില ഉത്തരവാദിത്വമുണ്ടെന്നും ഇക്കാര്യത്തിൽ ഇന്ത്യയെടുത്ത നിലപാട് മാതൃകയാക്കാനും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ഇവർ ആവശ്യപ്പെടുന്നു. വുഹാൻ നഗരത്തിൽ നിന്ന് പാക് പൗരൻമാരെ ഒഴിപ്പിക്കരുതെന്ന ചൈനീസ് അധികൃതരുടെ അഭിപ്രായം പരിഗണിച്ചാണ് സർക്കാർ ഇവരുടെ അഭ്യർഥന തള്ളിയത്

പാക് സർക്കാരിനെ കുറ്റപ്പെടുത്തി നിരവധി വീഡിയോകളാണ് വിദ്യാർഥികൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാക്കിസ്ഥാൻ സർക്കാരിനെ കുറിച്ചോർത്ത് ലജ്ജിക്കുന്നു. ഇന്ത്യക്കാരിൽ നിന്ന് ഇതെങ്കിലും കണ്ടു പഠിക്കൂവെന്നും ഇവർ പറയുന്നു. വുഹാനിലെ വിവിധ സർവകലാശാലകളിലായി 800 പാക് വിദ്യാർഥികളാണ് പഠിക്കുന്നത്.

Share this story