കൊറോണ: ചൈനയിൽ മരണസംഖ്യ 425 ആയി; അമേരിക്ക കാര്യമില്ലാതെ ആശങ്ക പടർത്തുന്നുവെന്നും ചൈന

കൊറോണ: ചൈനയിൽ മരണസംഖ്യ 425 ആയി; അമേരിക്ക കാര്യമില്ലാതെ ആശങ്ക പടർത്തുന്നുവെന്നും ചൈന

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മാത്രം 64 പേർ മരിച്ചു. കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനിൽ 48 പേരാണ് ഇന്നലെ മരിച്ചത്. ചൈനയിൽ രോഗബാധിതരുടെ എണ്ണം 20,400 ആയി ഉയർന്നു

അതേസമയം കൊറോണ വൈറസ് ബാധ തടയുന്നതിൽ വീഴ്ച സംഭവിച്ചതായി ചൈന സമ്മതിച്ചു. ദുരന്തനിവാരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ചൈന സന്ദർശിച്ചവർക്ക് അമേരിക്ക വിസ നിഷേധിച്ചതിൽ ചൈന രൂക്ഷ വിമർശനം ഉന്നയിച്ചു

അമേരിക്ക ആശങ്ക പടർത്തുകയാണെന്ന് ചൈന ആരോപിച്ചു. ആഗോള തലത്തിൽ വ്യാജവാർത്തകൾ തടയാൻ ലോകാരോഗ്യസംഘടനകൾ നടപടിയെടുത്തിട്ടുണ്ട്. സംസ്ഥാനത്തും കൊറോണ ജാഗ്രത തുടരുകയാണ്. കേരളം കൊറോണയെ സംസ്ഥാന ദുരന്തമായി ഇന്നലെ പ്രഖ്യാപിച്ചു

Share this story