ജപ്പാനീസ് ആഡംബര കപ്പലിലെ പത്ത് യാത്രക്കാർക്ക് കൊറോണ; കപ്പൽ പിടിച്ചിട്ടു, 4000 പേർ നിരീക്ഷണത്തിൽ

ജപ്പാനീസ് ആഡംബര കപ്പലിലെ പത്ത് യാത്രക്കാർക്ക് കൊറോണ; കപ്പൽ പിടിച്ചിട്ടു, 4000 പേർ നിരീക്ഷണത്തിൽ

ജപ്പാനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിൻസസ് ക്രൂയിസിലെ പത്ത് യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് കപ്പലിലെ നാലായിരത്തോളം യാത്രക്കാരെയും ജീവനക്കാരെയും പിടിച്ചിട്ടിരിക്കുകയാണ്. ജപ്പാനിലെ യോക്കഹോമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിൽ ഉള്ളവരെ പുറത്തിറങ്ങാൻ അനുവദിച്ചിട്ടില്ല

3700 സഞ്ചാരികളും ബാക്കി ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഹോങ്കോംഗ് തുറമുഖത്ത് കപ്പലിറങ്ങിയ യാത്രക്കാരന് കൊറോണ സ്ഥിരികരിച്ചതിന് പിന്നാലെയാണ് കപ്പലിലുള്ള 273 പേരുടെ സാമ്പിളുകൾ പരിശോധിച്ചത്. ഇതിൽ പത്ത് പേർക്ക് കൊറോണ സ്ഥിരീകരിച്ചു.

കപ്പലിലുള്ള എല്ലാവരെയും പരിശോധനക്ക് വിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം. ഹോങ്കോംഗ് സ്വദേശിയായ എൺപതുകാരനാണ് ആദ്യം വൈറസ് സ്ഥിരീകരിച്ചത്. ജനുവരി 25ന് കപ്പലിറങ്ങിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Share this story