കൊറോണ വൈറസ്: മരണസംഖ്യ 563 ആയി; ജപ്പാനീസ് ആഡംബര കപ്പലിൽ 10 പേർക്ക് കൂടി വൈറസ് ബാധ

കൊറോണ വൈറസ്: മരണസംഖ്യ 563 ആയി; ജപ്പാനീസ് ആഡംബര കപ്പലിൽ 10 പേർക്ക് കൂടി വൈറസ് ബാധ

കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം വീണ്ടുമുയരുന്നു. ബുധനാഴ്ച മാത്രം 73 പേർ മരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 563 ആയി ഉയർന്നു.

ബുധനാഴ്ച മരിച്ച 73 പേരിൽ എഴുപതും ചൈനയിലെ ഹുബൈ പ്രവിശ്യയിലുള്ളവരാണ്. വൈറസ് ബാധിച്ചവരുടെ എണ്ണം 28,018 ആയി ഉയർന്നു. യാത്രക്കാർക്ക് കൊറോണ ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹോമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലെ പത്ത് യാത്രക്കാർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കപ്പലിലെ 20 പേർക്ക് രോഗം സ്ഥിരീകരിച്ചു

ചൈനക്ക് പുറത്ത് ഹോങ്കോംഗിലും ഫിലിപ്പീൻസിലും ഓരോ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യ അടക്കം 25 രാജ്യങ്ങളിലാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

Share this story