മലാല വധശ്രമക്കേസിലെ മുഖ്യപ്രതിയും പാക് താലിബാൻ കമാൻഡറുമായ ഇഹ്‌സാനുല്ല ഇഹ്‌സാൻ ജയിൽ ചാടി

മലാല വധശ്രമക്കേസിലെ മുഖ്യപ്രതിയും പാക് താലിബാൻ കമാൻഡറുമായ ഇഹ്‌സാനുല്ല ഇഹ്‌സാൻ ജയിൽ ചാടി

നൊബേൽ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായിയെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയും പാക് താലിബാൻ കമാൻഡറുമായ ഇഹ്‌സാനുല്ല ഇഹ്‌സാൻ ജയിൽ ചാടി. താൻ ജയിൽ ചാടിയ വിവരം ഇഹ്‌സാനുല്ല തന്നെയാണ് സമൂഹ മാധ്യമങ്ങൾ വഴി പുറത്തിറക്കിയ ശബ്ദരേഖയിലൂടെ അറിയിച്ചത്.

ജനുവരി 11ന് താൻ ജയിലിൽ നിന്ന് രക്ഷപ്പെട്ടതായി ഇയാൾ അവകാശപ്പെടുന്നു. 2017ൽ പാക് സൈന്യത്തിന് കീഴടങ്ങുമ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിനാലാണ് ജയിൽ ചാടിയതെന്ന് ഇയാൾ പറയുന്നു

ഭാവിയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും ശബ്ദരേഖയിൽ ഇയാൾ പറയുന്നുണ്ട്. എന്നാൽ ശബ്ദരേഖയുടെ ആധികാരികത സംബന്ധിച്ച് പാക്കിസ്ഥാൻ ഉറപ്പു വരുത്തിയിട്ടില്ല. 2014ൽ പെഷാവറിലെ ആർമി സ്‌കൂളിൽ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതി കൂടിയാണ് ഇയാൾ

Share this story